Wednesday, February 13, 2008

പ്രണയമഴ.!!




വാടാത്ത മനസ്സോടെ നിനക്കു വേണ്ടി മാത്രം....
മനസിന്റെ താളുകളില്‍ കാത്തു സൂക്ഷിക്കാന്‍
പുനര്‍ജന്മത്തില്‍ മറക്കാതിരിക്കാന്‍
മനസ്സിന്റെ ചില്ലുകൂട്ടില്‍
മയക്കത്തിന്‍ അനന്തതയില്‍
നീ എന്റെ മനസ്സില്‍ എന്നും
ഒരു മയില്‍പ്പിലിയായ്
ഉറങ്ങാതെ ഉണരുന്നു...


അരികില്‍ വന്നു നീ എന്നൊടു ചൊന്നതും, പൂമരത്തണലില്‍
നാം ഒന്നിച്ചിരുന്നതും, വര്‍ണ്ണങ്ങളായിരം നമ്മില്‍ വിരിഞ്ഞതും,
ഓര്‍മ്മയില്‍ വിരിയുന്നെന്നോമലാളേ..!!



പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് സ്വപ്നം
കാണുന്നവര്‍ക്കും പ്രണയം സുന്ദരമാണ്..
എന്നാല്‍ പ്രണയിച്ചവര്‍ക്കൊ ..?
അത് മധുരമോ ചവര്‍പ്പോ ആകാം..
ഇരുവഴികളിലേയ്ക്ക് യാത്രയാകുന്നവര്‍....
അവര്‍ക്കെല്ലാം കാത്ത് വെച്ചത് വെറും സ്വപ്നങ്ങള്‍ മാത്രം.
എനിക്കും നിനക്കുമായി പകുത്തെടുക്കേണ്ടിവരുമ്പോള്‍
എന്റെ കയ്യില്‍ നിന്റെ കുപ്പിവളപ്പൊട്ടുകള്‍
എന്റെ കൈത്തണ്ടയില്‍ നിന്റെ നഖക്ഷതങ്ങള്‍..
അവള്‍ എന്നെ കളിയാക്കിച്ചിരിക്കുന്നു..
കാതില്‍ വന്ന് കിന്നാരം ചൊല്ലുന്നൂ.



എന്റെ മനസ്സില്‍ നിന്നും ഞാന്‍ നിന്നെ ഇറക്കി വിടാത്തിടത്തോളം
കാലം മരണത്തിനു പോലും നിന്നെ നിഷേധിയ്ക്കാനാവില്ല.
പിന്നെ ഞാനെന്തിനു വിഷമിയ്ക്കണം. ഞാന്‍ സന്തോഷവാനാണ്
എന്റെ പ്രണയം എന്നും നിന്നോടൊപ്പമുണ്ട്..
വാടാത്ത മനസ്സോടെ മരിക്കാത്ത ഓര്‍മകളിലൂടെ..
ഓര്‍മ്മതന്‍ തമ്പുരുവില്‍ സ്നേഹമാം വീണയില്‍

പ്രണയനൊമ്പരങ്ങള്‍ ആര്‍ക്കും വേദനയാകാതിരിക്കട്ടെ.
എന്ന പ്രാര്‍ത്ഥനയോടെ...
ഏവര്‍ക്കും




Happy Valentine's Day...



സ്നേഹപൂര്‍വ്വം,
മിന്നാമിനുങ്ങ്.!!