Thursday, February 7, 2008

ഇതും എനിക്കൊരു പണിയാകുമോ..?

പ്രിയപ്പെട്ട ബൂലോകവാസികളേ...
എന്റെ ഈ എളിയ അപേക്ഷ ആരും നിരസിക്കുകയില്ലാ
എന്നു കരുതി രണ്ടു വാക്കുകള്‍ പറഞ്ഞോട്ടെ..?


കുട്ടിക്കാലം മുതല്‍ ഞാന്‍ നിറങ്ങളെ സ്നേഹിച്ചിരുന്നു..
നിറങ്ങളുടെ വര്‍ണ്ണ പ്രപഞ്ചത്തില്‍ ആയിരുന്നു എന്റെ ബാല്യവും
കൗമാരവും...ഒടുവില്‍ കൗമാരത്തിന്റെ ചുറ്റികളികളില്‍ ചിലചുറ്റിക്കളികളുമായി
ചുറ്റിനടന്ന എന്നെ നല്ലവനാക്കാന്‍ വേണ്ടി ചില സുന്ദരമോഹങ്ങള്‍
വാഗ്ദാനം ചെയ്തു വീട്ടുകാര്‍ കടല്‍ കടത്തി..
ഇവിടെ എത്തിയ എന്നെ സ്വീകരിച്ചത് കടുത്ത നിറക്കൂട്ടുകള്‍ ആയിരുന്നൂ
എന്നതില്‍ അശേഷംസംശയം വേണ്ട.!!

എന്നാല്‍ ആ നിറക്കൂട്ടുകള്‍ എനിക്കായ് തന്നത് ചില സുന്ദര സ്വപ്നങ്ങളായിരുന്നു..

അതിനിടയില്‍ എപ്പോഴോ..
നീര്‍ക്കുമിളകള്‍ പോലെയായി എന്റെ സ്വപ്നങ്ങള്‍..
വേനല്‍ മഴയുടെ കുളിരില്‍ വിരിയുന്ന പൂക്കള്‍ പോലെ അവ കൊഴിയുന്നൂ,
എങ്കിലും മണ്ണടിഞ്ഞ എന്റെ സ്വപ്നങ്ങള്‍ വീണ്ടും പുനര്‍ജനിക്കുന്നു.
അവ എന്റെ പകലുകള്‍ക്ക് ജീവനേകുന്നു.... എന്റെ രാത്രികള്‍ക്ക് വെളിച്ചമേകുന്നു....

പക്ഷേ ഓര്‍മ്മകള്‍ എനിക്ക് തന്നത് ഒരു പിടി മിഴിനീര്‍ ‍മുത്തുകളും.

കൈയെത്തും ദൂരെ ഓര്‍മകളിലെ വസന്തക്കാലം......

മഴവില്ലിന്‍ നിറങ്ങള്‍ പോലെമനസ്സിലൊരായിരം
വര്‍ണ്ണങ്ങളായ്‌ എന്റെ സ്വപ്നങ്ങളും......

വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ നാട്ടിലെത്തി

വസന്തം വര്‍ണ്ണം ചൊരിഞ്ഞപ്പോള്‍ എങ്ങും കുരുന്നു സ്വപ്നങ്ങളും മുക്കുറ്റിപ്പൂക്കളും.....

ചിങ്ങം വന്നെങ്കിലും വെയിലും മഴയും മത്സരിക്കുന്നൂ......
ആ കാഴ്ചയൊക്കെ ഇന്നെന്റെ ഓര്‍മകളെ പിടിച്ചുകുലുക്കുന്നു.....


ഇപ്പോള്‍ ജനിക്കും മ്യതിക്കും ഇടയിലെ
ഒരു ഫീനിക്സ് പക്ഷിയായ് ഞാന്‍ പറന്നു നടക്കുന്നൂ..
ഈ പാവം ഇതുവഴി കറങ്ങി നടന്നോട്ടെ..
ആ,... അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്..
ജോലിപ്രശ്നം ....ഇപ്പൊ വന്ന് വന്ന് എന്റെ അര്‍ബാബിന്
എന്നോടുള്ള ആദ്യത്തെ മമതയൊക്കെ പോയീന്നാ തോന്നുന്നെ..
അങ്ങേരിപ്പോള്‍ ചോദിക്കുന്നത് നിനക്ക് ഈ ചാറ്റിങ്ങും ഓര്‍ക്കുട്ടിങ്ങും
ബ്ലോഗിങ്ങും ഒക്കെ ആയി കറങ്ങിനടക്കുന്നതിന് ഞാന്‍ ശമ്പളം തരണമോ എന്നാണ്?.....

[എന്റെ സുഹൃത്തുക്കളെ സത്യം അതാണെങ്കിലും ജീവിക്കാന്‍ ഒരു തൊഴിലില്ലാതെ പറ്റുമോ..?]

ഇത് പറഞ്ഞാല്‍ നമ്മുടെ അറബിയ്ക്ക് മനസ്സിലാക്കുവാനുള്ള ബുദ്ധിയും ഇല്ലാ....
പിന്നെ എനിക്കറിയാവുന്ന ഭാഷയിലൊക്കെ ഒരു വിധം പറഞ്ഞ് പിടിച്ചുനില്‍കുന്നു.
പക്ഷേ അങ്ങേര് അതിബുദ്ധി കാട്ടി എന്റെ ശമ്പളത്തീന്ന് എനിക്കുള്ള ഇന്‍സെന്റീവ് വെട്ടിക്കുറച്ചൂ...അയള്‍ക്ക് അറിയുമോ ഞാന്‍ ആരാ മോന്‍ എന്ന്...
അത് അങ്ങേര് കുറച്ചെങ്കിലും മലയാളികളായ നമ്മള്‍ ഒട്ടും മോഷക്കാരല്ലാ
എന്ന് ആരും പറയാതിരിക്കാന്‍ ചില കുഞ്ഞു കുഞ്ഞു പരിപാടികള്‍
കാണിച്ച് ഒരു അഞ്ഞൂറ് ദെര്‍ഹമെങ്കിലും ഞാന്‍ അധികം ഇപ്പോള്‍ ഒപ്പിക്കുന്നുണ്ട്..
ഇല്ലെങ്കില്‍ പിന്നെ നമ്മളൊക്കെ മലയാളികള്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്..?

ഇങ്ങനെഞാന്‍ ഈ ചുറ്റിക്കളികളുമായി പറന്നുനടക്കവെ ചിറക് കുഴഞ്ഞു വീണാല്‍ ഈ പോസ്റ്റ് വായിച്ചിട്ടുള്ള ബൂലോകസ്നേഹിതര്‍ എന്നെ കൈവിടില്ലെന്ന പ്രതീക്ഷയോടെ....

സസ്നേഹം നിങ്ങളുടെ സ്വന്തം മിന്നാമിനുങ്ങ്.!!
,,,,,,,,,,,,,,,,,,ബ്ലുമ്മാ,,,,,,,,,,,,,,,,,,,,,,,,,,,,