Wednesday, December 12, 2007

തുളസിക്കതിരിന്റെ നൈര്‍മല്യതയുള്ള എന്റെ സുഹൃത്തിന്.!!


കുളിരൂറുന്ന കൌമാര സ്വപ്നങ്ങള്‍ വിരിയുന്ന പ്രായം..
സ്വപ്നങ്ങളുടെ സ്വര്‍ണ്ണരഥത്തിലേറി ആരൊ വരാതിരിക്കില്ലാ എന്ന വ്യര്‍ഥവും വ്യതനിറഞ്ഞതുമായ ഒരു കിനാവ്..
ഞങ്ങള്‍ കുറച്ചുപേര്‍ചേര്‍ന്ന് റോടരുകിലെ തണല്‍ മരത്തിന്‍ ചോട്ടില്‍ കിന്നാരം പറഞ്ഞ് ഇരിക്കുകയായിരുന്നു..


ഞങ്ങളുടെ മുന്നിലേയ്ക്ക് ഒരു കാര്‍ വന്നു നിന്നു..
അതില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നു ചോദിച്ചൂ.
[ഈ മാളികവീട് എവിടയാ]


ചോദ്യം തീരും മുന്നെ ഞങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞൂ അത് പൂട്ടിക്കിടക്കുകയാണല്ലൊ..
അവിടെ ഇപ്പോ ആരുമില്ലല്ലൊ.. ആരെക്കാണാനാ...?
അദ്ദേഹം പറഞ്ഞു.. ഞാന്‍ അത് വാങ്ങി അവിടെ താമസിക്കാന്‍ വന്നതാണെന്ന്..
ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടിരുന്നുകൊണ്ട് തന്നെ വീട് ചൂണ്ടിക്കാണിച്ചൂ..


ഒകെ എന്നാല്‍ ഞാന്‍ അങ്ങോട്ടേയ്ക്ക് നീങ്ങട്ടെ..കാണാം അദ്ദേഹം മന്ത്രിച്ചൂ..


കാറ് നീങ്ങിത്തുടങ്ങി...ആ ചില്ലുജാലകത്തില്‍ നിന്നും ഒരു മിന്നലാട്ടം ഒരു സുന്ദരി കാറിനുള്ളില്‍ ഇരിന്ന് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു..


ഞങ്ങള്‍ സുഹൃത്തുക്കളുടെ നയനങ്ങള്‍ ആ മാന്മിഴിയിലേയ്ക്ക് തിരിഞ്ഞൂ.
അപ്പോഴേയ്ക്കും കാര്‍ അകലത്തായി കഴിഞ്ഞൂ..
ഞങ്ങളുടെ സംഭാഷണം പിന്നെ അവരെക്കുറിച്ചായ്..
അങ്ങനെ ആ സായന്തനം തുടര്‍ന്നു...
കുറച്ച് കഴിഞ്ഞ് നേരത്തെ കാറില്‍ വന്ന ആള്‍ ഞങ്ങള്‍ക്ക് നേരെ ലക്ഷ്യമാക്കി നടന്നടുത്തൂ...
അദ്ദേഹം ചോദിച്ചൂ:-അടച്ചിട്ടിരുന്ന വീടായതുകൊണ്ടാകാം അവിടെ കറണ്ട് കിട്ടുനില്ലാ ഒരാളെ അങ്ങോട്ടേയ്ക്ക് ഒന്നു പറഞ്ഞുവിടാമൊ..?
കുറച്ച് സ്വിച്ച് ഒകെ പോയിക്കിടക്കുവാ എനിക്ക് ഇവിടെ ആരേയും അറിയില്ലാ..


അപ്പോഴേയ്ക്കും ഞങ്ങള്‍ :‌-
എന്തിനാ വേറെ ഒരാള്‍.. ഞങ്ങള്‍ വരാം.
ഇതൊക്കെയല്ലെ ഒരു സഹായം...
[പിന്നേ..... മനസ്സിലിരിപ്പ് ആ മാന്മിഴിയെ ഒരിയ്ക്കല്‍ കൂടെ കാണണമെന്ന്, പാവം അദ്ദേഹത്തിനു മനസ്സിലായതുമില്ലാ]


അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍ അദ്ദേഹത്തിന്റെ കൂടെ വീട്ടില്‍ പോയി
അവിടെ ചെന്നപ്പോള്‍ സംഭവംകറണ്ട് ഇല്ലാ.. മൈന്‍സ്വിച്ചിന്റെ ഫൂസ് പോയിരിക്കുകയായിരിക്കും എന്ന വ്യഥയാല്‍ ഞാന്‍ മൈന്‍സ്വിച്ചിലെ ഫ്യൂസ് കെട്ടാന്‍ ശ്രമിച്ചൂ ഫ്യൂ‍സ് വലിച്ച് ഊരുന്നതിനു മുന്നെ കറണ്ട് എന്റെ ഫ്യൂസ് ഊരിയെറിഞ്ഞൂ..:)
ദാകിടക്കുന്നു പൊത്തോന്നും പറഞ്ഞ് താഴെ..കൂടെ കൂട്ടിനു അലമാരിയും എന്റെ കൂടെ.. ആ പൊടിമൊത്തം എന്റെ ദേഹത്ത്..അലമാരിയിലുണ്ടായിരുന്ന പഴകിയപേപ്പറും മാറാലയും,
ഞാന്‍ തപ്പിത്തടഞ്ഞു എഴുനേറ്റൂ അപ്പോള്‍ അവിടെ ചിരിയുടെ മാലപ്പടക്കം തന്നെ ഉതിര്‍ന്നു..
സുഹൃത്ത് പറഞ്ഞൂ ഇപ്പോ നിന്റെ ഫ്യൂസ് പോയേനെ...
അറിയാത്ത പണി ചെയ്യാന്‍ പോകരുത്..കെട്ടൊ...


എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..
കൂടെ ആ മാന്മിഴിയുടെ കിളിനാദം:‌-
ആ ഏതായാലും പറ്റിയത് പറ്റി..
ഇനി ട്രാന്‍സ്ഫ് ഫോര്‍മറിലെ ഫ്യൂസ് അടിച്ചുപോകുന്നതിനു മുന്നെ ഒരാളെ വിളിക്കാം വാപ്പി..
ഞാന്‍ പറഞ്ഞതാ നമുക്ക് നാളെ വന്നാല്‍ മതിയെന്ന്..
അതെങ്ങെനെയാ ഉമ്മി പറയുന്നത് കേള്‍ക്കൂല്ലല്ലൊ..
ഏതായാലും നാണക്കേടായി, എങ്ങനേലും അവിടുന്നു പോയാമതീന്നായി..
എങ്ങനെയെങ്കിലും തപ്പിത്തടഞ്ഞ് വീട്ടിലെത്തി ഒരു കുളിയും പാസാക്കി പെങ്ങളോട് പറ്റിയ അമളിയും പറഞ്ഞ് അറിയാതെ ചിരിച്ചുപോയി..!!
പിന്നീടുള്ള പല നാളുകളിലും കൂട്ടുകാര്‍ക്ക് കളിയാക്കാന്‍ ഇതില്‍കൂടിയ വല്ലതും വേണോ..?



[ടാ ഇനിയും പൊട്ടിയഫ്യൂസ് വല്ലൊം ഉണ്ടൊ കെട്ടാന്‍ എന്നായി അവരുടെ ചോദ്യം..]
എന്തു ചെയ്യാം കേട്ടല്ലെ പറ്റൂ...
അങ്ങനെ ദിവസങ്ങള്‍ പലതുകഴിഞ്ഞൂ..


വേനലവദികഴിഞ്ഞ് കോളേജ് തുറക്കാറായ്..
ഞങ്ങള്‍ കൂട്ടുകര്‍ ഒരുമിച്ച് കോളേജ് തുറന്ന ദിവസം കോളേജിലെത്തി.
ദാ അവിടെ അതിലും വല്യ തമാശ ഒരു ഫ്രണ്ട് പറഞ്ഞൂ ടാ ഇങ്ങോട്ട് നോക്കിക്കെ.. ദാ ഇരിക്കുന്നു നിന്റെ ഫ്യൂസ് എന്ന്...


ശ്ശൊ...ആ പേര് അവന്മാര്‍ മറന്നതായിരുന്നു..
തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
ദാ ഇരിക്കുന്നു നമ്മുടെ കഥാനായികാ മാന്മിഴികള്‍ക്ക് അലങ്കാരമായ അവളുടെ സൌന്ദര്യം അപ്പോഴേയ്ക്കും ഞാന്‍ കണ്ടൂ.


ഒരു പാല്‍ പുഞ്ചിരി അവളും എനിക്ക് സമ്മാനിച്ചൂ..
എന്നിട്ടൊരു ആക്കിയ ചോദ്യവും.
ഇനി വല്ല ഫ്യൂസും കെട്ടാന്‍ പോകുന്നോന്ന്..
അങ്ങനെ കോളേജ് മൊത്തം പാട്ടായ്, ഞാന്‍ ഫ്യൂസും അവള്‍ വയറും..
പിന്നെ സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങി..

[ഫ്യൂസ് പൊട്ടി ഒരിത്തിരി വയറെതരുമൊ ഇതൊന്നു കെട്ടാന്‍ എന്നായ്.]

അങ്ങനെയങ്ങനെ കൂട്ടുകാര്‍ക്ക് പകരം എന്റെ ഇടവേളകള്‍ പങ്കിടാന്‍ അവള്‍ എത്തുകയായിരുന്നു.. ഒരിക്കല്‍ ഞാനവളോട് പറഞ്ഞൂ നമുകീ ഫ്യൂസ് ഒന്നു മുറുക്കിക്കെട്ടിയാല്‍ എന്താന്ന്...
അന്നവള്‍ പറഞ്ഞൂ... പക്ഷെ അതിനിങ്ങനെ ഒറ്റയ്ക്ക് വന്നാല്‍ പറ്റില്ലാ..
കുറച്ച് വയറും ഒരു ലൈന്മാനും വേണമെന്ന് സത്യം പറയാല്ലൊ..
അതു ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ലാ.. കളിക്കളങ്ങളും കള്ളത്തരങ്ങളും നിറഞ്ഞാസ്വദിച്ച് കൌമാരത്തില്‍ ഇങ്ങനെയും പറ്റും അല്ലെ..? ഓടുവില്‍പ്രണയവും ,മോഹങ്ങളും, തന്ന കൌമാരത്തിന്റെ അന്ത്യയാമത്തില്‍ ജീവിതത്തിനോടും ബന്ധങ്ങളോടും ഉള്ള പ്രതിബന്ധതയുമായി കടല്‍ കടന്നു...
ഇപ്പോള്‍ നിങ്ങളില്‍ ചിലരെപോലെ ഒരു പ്രവാസി


ഏതായാലും ഞാന്‍ അടുത്തമാസം നാട്ടില്‍ പോകുകയാണ്..അവള്‍ അന്നങ്ങനെ പറഞ്ഞത് ചിലപ്പോള്‍ എന്റെ കാര്‍ന്നവന്മാരെ കൂട്ടിക്കൊണ്ടുവരാനായിരിക്കും ഏതായാലും അന്ന് ഞാനായിട്ട് പൊട്ടിച്ച ഫ്യൂസ് ഒന്ന് മുറുക്കെ കെട്ടാന്‍ തന്നെ തീരുമാനിച്ചൂ...


അന്ന് കെട്ടിയ ഫ്യൂസിന്റെ വെളിച്ചം ഇന്നവള്‍ക്ക് ഉണ്ടാകുമൊ..?


എന്റെ ഒരു സുഹൃത്തിനായ് ഈ സമര്‍പ്പണം.!!
അവന്റെ ഫ്യൂസ് ഇതോടുകൂടിപോകുമൊ..?
അതൊ അവന്‍ ഫ്യൂസ് കെട്ടുമൊ..?
ഏതായാലും കാത്തിരുന്നു കാണാം.!!
തുളസിക്കതിരിന്റെ നൈര്‍മല്യതയുള്ള എന്റെ സുഹൃത്തിന്.!!
എല്ലാവിദ ഭാവുകങ്ങളും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ
.