ഓരോ പ്രവാസിയും അവന്റെ സ്വപ്നക്കൂട് തീര്‍ത്തിരിയ്ക്കുന്നത്
അമൂല്യമായ മുത്തുമണികള്‍ കൊണ്ടാണ്.!!
അങ്ങ് ദൂരെ നീലക്കടലിന്നക്കരെ നമ്മുടെ നാട്ടിലെ
വിശേഷങ്ങളുമായി ഒരു കത്ത്.... ഓരോ പ്രവാസിയും
ആശിച്ചുപോകുന്നുണ്ടാകും ഇന്നും ആ കത്തുകള്‍,
ഇന്ന് കത്തുകള്‍ എന്ന് പറയുന്നത്കയ്യെത്തും
ദൂരത്തിനപ്പുറത്തുള്ള പാഴ്ക്കിനാവാണ്
മൌനം പോലും വാചാലനിമിഷങ്ങളാക്കാന്‍ ആ കത്തുകള്‍ക്ക് കഴിവുണ്ടായിരുന്നൂ,സ്നേഹംതുളുമ്പിനിന്നിരുന്ന ആ വരികള്‍ക്ക്
ശബ്ദമയങ്ങളുടെ ആവശ്യം ഇല്ലായിരുന്നൂ.
സ്നേഹത്തിന്റെ ഭാഷയ്ക്ക് സ്വരങ്ങളൊ ശബ്ദമോ വേണ്ടായിരുന്നൂ.
അന്നത്തെ കത്തുകള്‍ക്ക് സ്വരം പോലും മിഥ്യയാക്കുവാനുള്ള
ശക്തിയുണ്ടായിരുന്നൂ,വിരഹിണികളുടെ സ്നേഹത്തിന്റെ ശക്തി.
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ നിന്നും മരുഭൂവിലേയ്ക്ക് വന്ന കത്തുകളില്‍
അടങ്ങിയിരുന്ന സ്നേഹവും കോപവും താപവും വിരഹവും ഒക്കെ
ഇന്ന് കാണാന്‍ കഴിയുന്നുണ്ടൊ..? വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ
കത്തുകളില്‍ നിറഞ്ഞ് നിന്ന വേര്‍പാടുകളും അക്ഷരത്തെറ്റും
വ്യാകരണ പിഴവുകളുടേയും കണക്ക് എടുക്കുകയാണെങ്കില്‍
മലയാളത്തിലെ ആദ്യത്തെ ബൃഹത് സാഹിത്യ
സൃഷ്ടികള്‍ ആയിരിക്കുംഇന്നവയൊക്കെ.
ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് വെച്ച് ദുഃഖങ്ങളും പരിഭവങ്ങളും
തെല്ലൊന്നിറക്കിവെച്ച് ആ കത്തുകളും നോക്കിയിരിക്കുമ്പോള്‍
ആശ്വാസം കിട്ടാത്ത പ്രവാസിയുണ്ടായിരുന്നൊ അന്ന് നമുക്കിടയില്‍?
നാട്ടില്‍ നിന്നുള്ള കത്തുകളില്‍ തിളങ്ങിനിന്നിരുന്നത് പ്രകൃതിയാണ്
എത്രഭംഗിയായിട്ടാണ് അവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ
ഭംഗിയെ ആവാഹിക്കുന്നത്... നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന
മഴയും നിലാവും പ്രകൃതിഭംഗിയും നമ്മുടെ അടുത്തെത്തിക്കുവാന്‍
അവര്‍ നന്നേ പാടുപ്പെട്ടിട്ടുണ്ടാകണംആ കത്തുകളിലൂടെ പുഴകളെ
അവര്‍ പ്രവാസിയുടെ അരികിലേയ്ക്കൊഴുക്കി, മാമരചാര്‍ത്തുകള്‍ക്ക്
കീഴെ മഴപെയ്യുന്നത് അവരുടെ വരികളിലെ കണ്ണുനീരിലൂടെ
പ്രവാസി അറിയുമായിരുന്നൂ.
തണുത്ത കാറ്റ് അരിച്ചിറങ്ങും പോലെ പളുങ്കുമണികള്‍ പോലെ
ഇടയ്ക്കൊക്കെ മുഖത്തേയ്ക്ക് തെന്നി വീഴുന്ന മഴത്തുള്ളിപോലെ
സുഖമുള്ള ഒരോര്‍മയായി മാറുന്നു പ്രവാസികള്‍ക്ക് ഇന്ന് കത്തുകള്‍,
അവരുടെ വരികളില്‍ ഇന്നും കിളികള്‍ കരഞ്ഞുകൊണ്ടെ ഇരിയ്ക്കുന്നൂ.!!
വെളിച്ചത്തില്‍ മുങ്ങിനില്‍കുന്ന ഈ നഗരത്തിരക്കിനിടയില്‍
പലപ്പോഴും നമുക്ക് ആശ്വാസം നല്‍കുന്നത് നമ്മുടെ ഓര്‍മകളാണ്
എന്നാലും വെളിച്ചത്തിന്റെ പ്രളയത്തിനുള്ളില്‍ ഇരുളിന്റെ
തുരുത്തുകളില്‍ ഒളിഞ്ഞിരിയ്ക്കുന്ന പ്രതീക്ഷളാണ് ഓരോ
പ്രവാസിയുടേയും ജീവിതം തന്നെ
ഉറ്റവരുടെ ഉന്നതിയ്ക്കായ് സ്വപ്നങ്ങള്‍ ത്യജിച്ച ഒത്തിരി ജീവിത
വൈവിധ്യങ്ങള്‍വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന മകനേയൊ
മകളേയൊ കാണാന്‍ നിറകണ്ണുകളുമായി കാത്തിരിയ്ക്കുന്ന ഒരു
മാതാവിന്റേയൊ പിതാവിന്റേയൊ മനസ്സ്, ഓരോ പ്രവാസിയും
ഇന്നത് ഓര്‍ക്കുമ്പോള്‍ ഹൃദയം പൊട്ടുന്നുണ്ടാകും
ഒരു സ്ഥലത്ത് ജനിച്ച് ജീവിക്കാന്‍ വേണ്ടി മറുകര
തേടേണ്ടിവന്ന പാവം മലയാളി.
നഷ്ടസ്വപ്നങ്ങളുടെ പാഥേയവും പേറിയുള്ള ഈ
യാത്ര നമ്മള്‍ തുടരുകയല്ലെ..?
ദൈവത്തിന്റെ സ്വന്തം നാട്ടിലെ അലയാഴിയ്ക്കും
ഈ മരുഭൂമിയ്ക്കും സമാനതകള്‍ ഏറെയാണ്
വൈചിത്യങ്ങള്‍ അതിലും ഏറെ, രണ്ടും ചിപ്രകോപികള്‍ ആണ്
കടല്‍ പതുക്കെ ചൂടാകുകയും പതുക്കെ തണുക്കുകയും ചെയ്യുന്നൂ.
മരുഭൂമിയാണെങ്കിലൊ..? സൂര്യന്റെ ആദ്യ രശ്മി ഏള്‍ക്കുമ്പോള്‍ തന്നെ
ചുട്ടു പഴുക്കാന്‍ തുടങ്ങുന്നൂ സൂര്യന്‍ അസ്തമിച്ചാല്‍ നിമിഷങ്ങള്‍ക്കകം
മരുഭൂമി തണുക്കുകയും ചെയ്യും.!!
പക്ഷെ മരുഭൂമിയിലെ പോലെ ഇത്രയേറെ ചന്ദ്രനെ പ്രണയിക്കാന്‍
നമ്മുടെ നാടിനു കഴിയുകയും ഇല്ലാ,