Wednesday, February 13, 2008

പ്രണയമഴ.!!




വാടാത്ത മനസ്സോടെ നിനക്കു വേണ്ടി മാത്രം....
മനസിന്റെ താളുകളില്‍ കാത്തു സൂക്ഷിക്കാന്‍
പുനര്‍ജന്മത്തില്‍ മറക്കാതിരിക്കാന്‍
മനസ്സിന്റെ ചില്ലുകൂട്ടില്‍
മയക്കത്തിന്‍ അനന്തതയില്‍
നീ എന്റെ മനസ്സില്‍ എന്നും
ഒരു മയില്‍പ്പിലിയായ്
ഉറങ്ങാതെ ഉണരുന്നു...


അരികില്‍ വന്നു നീ എന്നൊടു ചൊന്നതും, പൂമരത്തണലില്‍
നാം ഒന്നിച്ചിരുന്നതും, വര്‍ണ്ണങ്ങളായിരം നമ്മില്‍ വിരിഞ്ഞതും,
ഓര്‍മ്മയില്‍ വിരിയുന്നെന്നോമലാളേ..!!



പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് സ്വപ്നം
കാണുന്നവര്‍ക്കും പ്രണയം സുന്ദരമാണ്..
എന്നാല്‍ പ്രണയിച്ചവര്‍ക്കൊ ..?
അത് മധുരമോ ചവര്‍പ്പോ ആകാം..
ഇരുവഴികളിലേയ്ക്ക് യാത്രയാകുന്നവര്‍....
അവര്‍ക്കെല്ലാം കാത്ത് വെച്ചത് വെറും സ്വപ്നങ്ങള്‍ മാത്രം.
എനിക്കും നിനക്കുമായി പകുത്തെടുക്കേണ്ടിവരുമ്പോള്‍
എന്റെ കയ്യില്‍ നിന്റെ കുപ്പിവളപ്പൊട്ടുകള്‍
എന്റെ കൈത്തണ്ടയില്‍ നിന്റെ നഖക്ഷതങ്ങള്‍..
അവള്‍ എന്നെ കളിയാക്കിച്ചിരിക്കുന്നു..
കാതില്‍ വന്ന് കിന്നാരം ചൊല്ലുന്നൂ.



എന്റെ മനസ്സില്‍ നിന്നും ഞാന്‍ നിന്നെ ഇറക്കി വിടാത്തിടത്തോളം
കാലം മരണത്തിനു പോലും നിന്നെ നിഷേധിയ്ക്കാനാവില്ല.
പിന്നെ ഞാനെന്തിനു വിഷമിയ്ക്കണം. ഞാന്‍ സന്തോഷവാനാണ്
എന്റെ പ്രണയം എന്നും നിന്നോടൊപ്പമുണ്ട്..
വാടാത്ത മനസ്സോടെ മരിക്കാത്ത ഓര്‍മകളിലൂടെ..
ഓര്‍മ്മതന്‍ തമ്പുരുവില്‍ സ്നേഹമാം വീണയില്‍

പ്രണയനൊമ്പരങ്ങള്‍ ആര്‍ക്കും വേദനയാകാതിരിക്കട്ടെ.
എന്ന പ്രാര്‍ത്ഥനയോടെ...
ഏവര്‍ക്കും




Happy Valentine's Day...



സ്നേഹപൂര്‍വ്വം,
മിന്നാമിനുങ്ങ്.!!

Thursday, February 7, 2008

ഇതും എനിക്കൊരു പണിയാകുമോ..?

പ്രിയപ്പെട്ട ബൂലോകവാസികളേ...
എന്റെ ഈ എളിയ അപേക്ഷ ആരും നിരസിക്കുകയില്ലാ
എന്നു കരുതി രണ്ടു വാക്കുകള്‍ പറഞ്ഞോട്ടെ..?


കുട്ടിക്കാലം മുതല്‍ ഞാന്‍ നിറങ്ങളെ സ്നേഹിച്ചിരുന്നു..
നിറങ്ങളുടെ വര്‍ണ്ണ പ്രപഞ്ചത്തില്‍ ആയിരുന്നു എന്റെ ബാല്യവും
കൗമാരവും...ഒടുവില്‍ കൗമാരത്തിന്റെ ചുറ്റികളികളില്‍ ചിലചുറ്റിക്കളികളുമായി
ചുറ്റിനടന്ന എന്നെ നല്ലവനാക്കാന്‍ വേണ്ടി ചില സുന്ദരമോഹങ്ങള്‍
വാഗ്ദാനം ചെയ്തു വീട്ടുകാര്‍ കടല്‍ കടത്തി..
ഇവിടെ എത്തിയ എന്നെ സ്വീകരിച്ചത് കടുത്ത നിറക്കൂട്ടുകള്‍ ആയിരുന്നൂ
എന്നതില്‍ അശേഷംസംശയം വേണ്ട.!!

എന്നാല്‍ ആ നിറക്കൂട്ടുകള്‍ എനിക്കായ് തന്നത് ചില സുന്ദര സ്വപ്നങ്ങളായിരുന്നു..

അതിനിടയില്‍ എപ്പോഴോ..
നീര്‍ക്കുമിളകള്‍ പോലെയായി എന്റെ സ്വപ്നങ്ങള്‍..
വേനല്‍ മഴയുടെ കുളിരില്‍ വിരിയുന്ന പൂക്കള്‍ പോലെ അവ കൊഴിയുന്നൂ,
എങ്കിലും മണ്ണടിഞ്ഞ എന്റെ സ്വപ്നങ്ങള്‍ വീണ്ടും പുനര്‍ജനിക്കുന്നു.
അവ എന്റെ പകലുകള്‍ക്ക് ജീവനേകുന്നു.... എന്റെ രാത്രികള്‍ക്ക് വെളിച്ചമേകുന്നു....

പക്ഷേ ഓര്‍മ്മകള്‍ എനിക്ക് തന്നത് ഒരു പിടി മിഴിനീര്‍ ‍മുത്തുകളും.

കൈയെത്തും ദൂരെ ഓര്‍മകളിലെ വസന്തക്കാലം......

മഴവില്ലിന്‍ നിറങ്ങള്‍ പോലെമനസ്സിലൊരായിരം
വര്‍ണ്ണങ്ങളായ്‌ എന്റെ സ്വപ്നങ്ങളും......

വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ നാട്ടിലെത്തി

വസന്തം വര്‍ണ്ണം ചൊരിഞ്ഞപ്പോള്‍ എങ്ങും കുരുന്നു സ്വപ്നങ്ങളും മുക്കുറ്റിപ്പൂക്കളും.....

ചിങ്ങം വന്നെങ്കിലും വെയിലും മഴയും മത്സരിക്കുന്നൂ......
ആ കാഴ്ചയൊക്കെ ഇന്നെന്റെ ഓര്‍മകളെ പിടിച്ചുകുലുക്കുന്നു.....


ഇപ്പോള്‍ ജനിക്കും മ്യതിക്കും ഇടയിലെ
ഒരു ഫീനിക്സ് പക്ഷിയായ് ഞാന്‍ പറന്നു നടക്കുന്നൂ..
ഈ പാവം ഇതുവഴി കറങ്ങി നടന്നോട്ടെ..




ആ,... അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്..
ജോലിപ്രശ്നം ....ഇപ്പൊ വന്ന് വന്ന് എന്റെ അര്‍ബാബിന്
എന്നോടുള്ള ആദ്യത്തെ മമതയൊക്കെ പോയീന്നാ തോന്നുന്നെ..
അങ്ങേരിപ്പോള്‍ ചോദിക്കുന്നത് നിനക്ക് ഈ ചാറ്റിങ്ങും ഓര്‍ക്കുട്ടിങ്ങും
ബ്ലോഗിങ്ങും ഒക്കെ ആയി കറങ്ങിനടക്കുന്നതിന് ഞാന്‍ ശമ്പളം തരണമോ എന്നാണ്?.....

[എന്റെ സുഹൃത്തുക്കളെ സത്യം അതാണെങ്കിലും ജീവിക്കാന്‍ ഒരു തൊഴിലില്ലാതെ പറ്റുമോ..?]

ഇത് പറഞ്ഞാല്‍ നമ്മുടെ അറബിയ്ക്ക് മനസ്സിലാക്കുവാനുള്ള ബുദ്ധിയും ഇല്ലാ....
പിന്നെ എനിക്കറിയാവുന്ന ഭാഷയിലൊക്കെ ഒരു വിധം പറഞ്ഞ് പിടിച്ചുനില്‍കുന്നു.
പക്ഷേ അങ്ങേര് അതിബുദ്ധി കാട്ടി എന്റെ ശമ്പളത്തീന്ന് എനിക്കുള്ള ഇന്‍സെന്റീവ് വെട്ടിക്കുറച്ചൂ...അയള്‍ക്ക് അറിയുമോ ഞാന്‍ ആരാ മോന്‍ എന്ന്...
അത് അങ്ങേര് കുറച്ചെങ്കിലും മലയാളികളായ നമ്മള്‍ ഒട്ടും മോഷക്കാരല്ലാ
എന്ന് ആരും പറയാതിരിക്കാന്‍ ചില കുഞ്ഞു കുഞ്ഞു പരിപാടികള്‍
കാണിച്ച് ഒരു അഞ്ഞൂറ് ദെര്‍ഹമെങ്കിലും ഞാന്‍ അധികം ഇപ്പോള്‍ ഒപ്പിക്കുന്നുണ്ട്..
ഇല്ലെങ്കില്‍ പിന്നെ നമ്മളൊക്കെ മലയാളികള്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്..?

ഇങ്ങനെഞാന്‍ ഈ ചുറ്റിക്കളികളുമായി പറന്നുനടക്കവെ ചിറക് കുഴഞ്ഞു വീണാല്‍ ഈ പോസ്റ്റ് വായിച്ചിട്ടുള്ള ബൂലോകസ്നേഹിതര്‍ എന്നെ കൈവിടില്ലെന്ന പ്രതീക്ഷയോടെ....

സസ്നേഹം നിങ്ങളുടെ സ്വന്തം മിന്നാമിനുങ്ങ്.!!
,,,,,,,,,,,,,,,,,,ബ്ലുമ്മാ,,,,,,,,,,,,,,,,,,,,,,,,,,,,

Thursday, January 17, 2008

പ്രവാസിയുടെ നൊമ്പരങ്ങള്‍.!!

രോ പ്രവാസിയും അവന്റെ സ്വപ്നക്കൂട് തീര്‍ത്തിരിയ്ക്കുന്നത്
അമൂല്യമായ മുത്തുമണികള്‍ കൊണ്ടാണ്.!!


അങ്ങ് ദൂരെ നീലക്കടലിന്നക്കരെ നമ്മുടെ നാട്ടിലെ
വിശേഷങ്ങളുമായി ഒരു കത്ത്.... ഓരോ പ്രവാസിയും
ആശിച്ചുപോകുന്നുണ്ടാകും ഇന്നും ആ കത്തുകള്‍,
ഇന്ന് കത്തുകള്‍ എന്ന് പറയുന്നത്കയ്യെത്തും
ദൂരത്തിനപ്പുറത്തുള്ള പാഴ്ക്കിനാവാണ്

മൌനം പോലും വാചാലനിമിഷങ്ങളാക്കാന്‍ ആ കത്തുകള്‍ക്ക് കഴിവുണ്ടായിരുന്നൂ,സ്നേഹംതുളുമ്പിനിന്നിരുന്ന ആ വരികള്‍ക്ക്
ശബ്ദമയങ്ങളുടെ ആവശ്യം ഇല്ലായിരുന്നൂ.
സ്നേഹത്തിന്റെ ഭാഷയ്ക്ക് സ്വരങ്ങളൊ ശബ്ദമോ വേണ്ടായിരുന്നൂ.
അന്നത്തെ കത്തുകള്‍ക്ക് സ്വരം പോലും മിഥ്യയാക്കുവാനുള്ള
ശക്തിയുണ്ടായിരുന്നൂ,വിരഹിണികളുടെ സ്നേഹത്തിന്റെ ശക്തി.

പണ്ടൊക്കെ നമ്മുടെ നാട്ടില്‍ നിന്നും മരുഭൂവിലേയ്ക്ക് വന്ന കത്തുകളില്‍
അടങ്ങിയിരുന്ന സ്നേഹവും കോപവും താപവും വിരഹവും ഒക്കെ
ഇന്ന് കാണാന്‍ കഴിയുന്നുണ്ടൊ..? വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ
കത്തുകളില്‍ നിറഞ്ഞ് നിന്ന വേര്‍പാടുകളും അക്ഷരത്തെറ്റും
വ്യാകരണ പിഴവുകളുടേയും കണക്ക് എടുക്കുകയാണെങ്കില്‍
മലയാളത്തിലെ ആദ്യത്തെ ബൃഹത് സാഹിത്യ
സൃഷ്ടികള്‍ ആയിരിക്കുംഇന്നവയൊക്കെ.

ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് വെച്ച് ദുഃഖങ്ങളും പരിഭവങ്ങളും
തെല്ലൊന്നിറക്കിവെച്ച് ആ കത്തുകളും നോക്കിയിരിക്കുമ്പോള്‍
ആശ്വാസം കിട്ടാത്ത പ്രവാസിയുണ്ടായിരുന്നൊ അന്ന് നമുക്കിടയില്‍?
നാട്ടില്‍ നിന്നുള്ള കത്തുകളില്‍ തിളങ്ങിനിന്നിരുന്നത് പ്രകൃതിയാണ്
എത്രഭംഗിയായിട്ടാണ് അവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ
ഭംഗിയെ ആവാഹിക്കുന്നത്... നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന
മഴയും നിലാവും പ്രകൃതിഭംഗിയും നമ്മുടെ അടുത്തെത്തിക്കുവാന്‍
അവര്‍ നന്നേ പാടുപ്പെട്ടിട്ടുണ്ടാകണംആ കത്തുകളിലൂടെ പുഴകളെ
അവര്‍ പ്രവാസിയുടെ അരികിലേയ്ക്കൊഴുക്കി, മാമരചാര്‍ത്തുകള്‍ക്ക്
കീഴെ മഴപെയ്യുന്നത് അവരുടെ വരികളിലെ കണ്ണുനീരിലൂടെ
പ്രവാസി അറിയുമായിരുന്നൂ.

തണുത്ത കാറ്റ് അരിച്ചിറങ്ങും പോലെ പളുങ്കുമണികള്‍ പോലെ
ഇടയ്ക്കൊക്കെ മുഖത്തേയ്ക്ക് തെന്നി വീഴുന്ന മഴത്തുള്ളിപോലെ
സുഖമുള്ള ഒരോര്‍മയായി മാറുന്നു പ്രവാസികള്‍ക്ക് ഇന്ന് കത്തുകള്‍,
അവരുടെ വരികളില്‍ ഇന്നും കിളികള്‍ കരഞ്ഞുകൊണ്ടെ ഇരിയ്ക്കുന്നൂ.!!

വെളിച്ചത്തില്‍ മുങ്ങിനില്‍കുന്ന ഈ നഗരത്തിരക്കിനിടയില്‍
പലപ്പോഴും നമുക്ക് ആശ്വാസം നല്‍കുന്നത് നമ്മുടെ ഓര്‍മകളാണ്
എന്നാലും വെളിച്ചത്തിന്റെ പ്രളയത്തിനുള്ളില്‍ ഇരുളിന്റെ
തുരുത്തുകളില്‍ ഒളിഞ്ഞിരിയ്ക്കുന്ന പ്രതീക്ഷളാണ് ഓരോ
പ്രവാസിയുടേയും ജീവിതം തന്നെ
ഉറ്റവരുടെ ഉന്നതിയ്ക്കായ് സ്വപ്നങ്ങള്‍ ത്യജിച്ച ഒത്തിരി ജീ‍വിത
വൈവിധ്യങ്ങള്‍വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന മകനേയൊ
മകളേയൊ കാണാന്‍ നിറകണ്ണുകളുമായി കാത്തിരിയ്ക്കുന്ന ഒരു
മാതാവിന്റേയൊ പിതാവിന്റേയൊ മനസ്സ്, ഓരോ പ്രവാസിയും
ഇന്നത് ഓര്‍ക്കുമ്പോള്‍ ഹൃദയം പൊട്ടുന്നുണ്ടാകും

ഒരു സ്ഥലത്ത് ജനിച്ച് ജീവിക്കാന്‍ വേണ്ടി മറുകര
തേടേണ്ടിവന്ന പാവം മലയാളി.
നഷ്ടസ്വപ്നങ്ങളുടെ പാഥേയവും പേറിയുള്ള ഈ
യാത്ര നമ്മള്‍ തുടരുകയല്ലെ..?
ദൈവത്തിന്റെ സ്വന്തം നാട്ടിലെ അലയാഴിയ്ക്കും
ഈ മരുഭൂമിയ്ക്കും സമാനതകള്‍ ഏറെയാണ്
വൈചിത്യങ്ങള്‍ അതിലും ഏറെ, രണ്ടും ചിപ്രകോപികള്‍ ആണ്
കടല്‍ പതുക്കെ ചൂടാകുകയും പതുക്കെ തണുക്കുകയും ചെയ്യുന്നൂ.
മരുഭൂമിയാണെങ്കിലൊ..? സൂര്യന്റെ ആദ്യ രശ്മി ഏള്‍ക്കുമ്പോള്‍ തന്നെ
ചുട്ടു പഴുക്കാന്‍ തുടങ്ങുന്നൂ സൂര്യന്‍ അസ്തമിച്ചാല്‍ നിമിഷങ്ങള്‍ക്കകം
മരുഭൂമി തണുക്കുകയും ചെയ്യും.!!

പക്ഷെ മരുഭൂമിയിലെ പോലെ ഇത്രയേറെ ചന്ദ്രനെ പ്രണയിക്കാന്‍
നമ്മുടെ നാടിനു കഴിയുകയും ഇല്ലാ,

Thursday, December 27, 2007

ഒരു കൊച്ചുമഴവില്ലു ചിന്തിന്റെ മിഴികളായ് ഇന്നലെകള്‍.!!

2007 എന്ന വര്‍‌ഷം വിട വാങ്ങുകയാണ്. നമ്മുടെയൊക്കെ ജീവിതത്തിലെ ആയുസിന്റെ എണ്ണവും ഇതോടോപ്പം കുറയുന്നൂ. ജീവിതത്തിലെ ഒരോ നേട്ടങ്ങള്‍‌ക്കും ഓരോ കോട്ടങ്ങളുണ്ടാകും അതിനു സാക്ഷിയായ ഒരു വര്‍‌ഷം കൂടി പടിയിറങ്ങുകയാണ്, എങ്കിലും ഒരുപിടി പ്രതീക്ഷകളുമായി പുതുവര്‍‌ഷം നമ്മെ കാത്തു നില്‍‌ക്കുന്നൂ..



ഈ തീരത്തുനിന്നുംനമുക്ക് യാത്രയാകാം.!!
കുറിഞ്ഞികള്‍ കൊഴിയാത്ത ചെരുവിലേയ്ക്ക്.
ചന്ദനവും സ്നേഹവും വിരിയുന്ന തീരത്തിലേയ്ക്ക്.
താളങ്ങള്‍ നഷ്ടപ്പെടാത്ത അരുവികളുടെ തീരത്തിലേയ്ക്ക്.
സ്വപ്നങ്ങള്‍ പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന ഇന്നെലെയുടെ തീരത്തിലേയ്ക്ക്.
യാത്രയാകുന്ന 2007ന്..
നമ്മെകാത്തിരിക്കുന്ന 2008നു
എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.!!
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടാകട്ടെ
..

Wednesday, December 12, 2007

തുളസിക്കതിരിന്റെ നൈര്‍മല്യതയുള്ള എന്റെ സുഹൃത്തിന്.!!


കുളിരൂറുന്ന കൌമാര സ്വപ്നങ്ങള്‍ വിരിയുന്ന പ്രായം..
സ്വപ്നങ്ങളുടെ സ്വര്‍ണ്ണരഥത്തിലേറി ആരൊ വരാതിരിക്കില്ലാ എന്ന വ്യര്‍ഥവും വ്യതനിറഞ്ഞതുമായ ഒരു കിനാവ്..
ഞങ്ങള്‍ കുറച്ചുപേര്‍ചേര്‍ന്ന് റോടരുകിലെ തണല്‍ മരത്തിന്‍ ചോട്ടില്‍ കിന്നാരം പറഞ്ഞ് ഇരിക്കുകയായിരുന്നു..


ഞങ്ങളുടെ മുന്നിലേയ്ക്ക് ഒരു കാര്‍ വന്നു നിന്നു..
അതില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നു ചോദിച്ചൂ.
[ഈ മാളികവീട് എവിടയാ]


ചോദ്യം തീരും മുന്നെ ഞങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞൂ അത് പൂട്ടിക്കിടക്കുകയാണല്ലൊ..
അവിടെ ഇപ്പോ ആരുമില്ലല്ലൊ.. ആരെക്കാണാനാ...?
അദ്ദേഹം പറഞ്ഞു.. ഞാന്‍ അത് വാങ്ങി അവിടെ താമസിക്കാന്‍ വന്നതാണെന്ന്..
ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടിരുന്നുകൊണ്ട് തന്നെ വീട് ചൂണ്ടിക്കാണിച്ചൂ..


ഒകെ എന്നാല്‍ ഞാന്‍ അങ്ങോട്ടേയ്ക്ക് നീങ്ങട്ടെ..കാണാം അദ്ദേഹം മന്ത്രിച്ചൂ..


കാറ് നീങ്ങിത്തുടങ്ങി...ആ ചില്ലുജാലകത്തില്‍ നിന്നും ഒരു മിന്നലാട്ടം ഒരു സുന്ദരി കാറിനുള്ളില്‍ ഇരിന്ന് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു..


ഞങ്ങള്‍ സുഹൃത്തുക്കളുടെ നയനങ്ങള്‍ ആ മാന്മിഴിയിലേയ്ക്ക് തിരിഞ്ഞൂ.
അപ്പോഴേയ്ക്കും കാര്‍ അകലത്തായി കഴിഞ്ഞൂ..
ഞങ്ങളുടെ സംഭാഷണം പിന്നെ അവരെക്കുറിച്ചായ്..
അങ്ങനെ ആ സായന്തനം തുടര്‍ന്നു...
കുറച്ച് കഴിഞ്ഞ് നേരത്തെ കാറില്‍ വന്ന ആള്‍ ഞങ്ങള്‍ക്ക് നേരെ ലക്ഷ്യമാക്കി നടന്നടുത്തൂ...
അദ്ദേഹം ചോദിച്ചൂ:-അടച്ചിട്ടിരുന്ന വീടായതുകൊണ്ടാകാം അവിടെ കറണ്ട് കിട്ടുനില്ലാ ഒരാളെ അങ്ങോട്ടേയ്ക്ക് ഒന്നു പറഞ്ഞുവിടാമൊ..?
കുറച്ച് സ്വിച്ച് ഒകെ പോയിക്കിടക്കുവാ എനിക്ക് ഇവിടെ ആരേയും അറിയില്ലാ..


അപ്പോഴേയ്ക്കും ഞങ്ങള്‍ :‌-
എന്തിനാ വേറെ ഒരാള്‍.. ഞങ്ങള്‍ വരാം.
ഇതൊക്കെയല്ലെ ഒരു സഹായം...
[പിന്നേ..... മനസ്സിലിരിപ്പ് ആ മാന്മിഴിയെ ഒരിയ്ക്കല്‍ കൂടെ കാണണമെന്ന്, പാവം അദ്ദേഹത്തിനു മനസ്സിലായതുമില്ലാ]


അങ്ങനെ ഞങ്ങള്‍ മൂന്ന് പേര്‍ അദ്ദേഹത്തിന്റെ കൂടെ വീട്ടില്‍ പോയി
അവിടെ ചെന്നപ്പോള്‍ സംഭവംകറണ്ട് ഇല്ലാ.. മൈന്‍സ്വിച്ചിന്റെ ഫൂസ് പോയിരിക്കുകയായിരിക്കും എന്ന വ്യഥയാല്‍ ഞാന്‍ മൈന്‍സ്വിച്ചിലെ ഫ്യൂസ് കെട്ടാന്‍ ശ്രമിച്ചൂ ഫ്യൂ‍സ് വലിച്ച് ഊരുന്നതിനു മുന്നെ കറണ്ട് എന്റെ ഫ്യൂസ് ഊരിയെറിഞ്ഞൂ..:)
ദാകിടക്കുന്നു പൊത്തോന്നും പറഞ്ഞ് താഴെ..കൂടെ കൂട്ടിനു അലമാരിയും എന്റെ കൂടെ.. ആ പൊടിമൊത്തം എന്റെ ദേഹത്ത്..അലമാരിയിലുണ്ടായിരുന്ന പഴകിയപേപ്പറും മാറാലയും,
ഞാന്‍ തപ്പിത്തടഞ്ഞു എഴുനേറ്റൂ അപ്പോള്‍ അവിടെ ചിരിയുടെ മാലപ്പടക്കം തന്നെ ഉതിര്‍ന്നു..
സുഹൃത്ത് പറഞ്ഞൂ ഇപ്പോ നിന്റെ ഫ്യൂസ് പോയേനെ...
അറിയാത്ത പണി ചെയ്യാന്‍ പോകരുത്..കെട്ടൊ...


എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..
കൂടെ ആ മാന്മിഴിയുടെ കിളിനാദം:‌-
ആ ഏതായാലും പറ്റിയത് പറ്റി..
ഇനി ട്രാന്‍സ്ഫ് ഫോര്‍മറിലെ ഫ്യൂസ് അടിച്ചുപോകുന്നതിനു മുന്നെ ഒരാളെ വിളിക്കാം വാപ്പി..
ഞാന്‍ പറഞ്ഞതാ നമുക്ക് നാളെ വന്നാല്‍ മതിയെന്ന്..
അതെങ്ങെനെയാ ഉമ്മി പറയുന്നത് കേള്‍ക്കൂല്ലല്ലൊ..
ഏതായാലും നാണക്കേടായി, എങ്ങനേലും അവിടുന്നു പോയാമതീന്നായി..
എങ്ങനെയെങ്കിലും തപ്പിത്തടഞ്ഞ് വീട്ടിലെത്തി ഒരു കുളിയും പാസാക്കി പെങ്ങളോട് പറ്റിയ അമളിയും പറഞ്ഞ് അറിയാതെ ചിരിച്ചുപോയി..!!
പിന്നീടുള്ള പല നാളുകളിലും കൂട്ടുകാര്‍ക്ക് കളിയാക്കാന്‍ ഇതില്‍കൂടിയ വല്ലതും വേണോ..?



[ടാ ഇനിയും പൊട്ടിയഫ്യൂസ് വല്ലൊം ഉണ്ടൊ കെട്ടാന്‍ എന്നായി അവരുടെ ചോദ്യം..]
എന്തു ചെയ്യാം കേട്ടല്ലെ പറ്റൂ...
അങ്ങനെ ദിവസങ്ങള്‍ പലതുകഴിഞ്ഞൂ..


വേനലവദികഴിഞ്ഞ് കോളേജ് തുറക്കാറായ്..
ഞങ്ങള്‍ കൂട്ടുകര്‍ ഒരുമിച്ച് കോളേജ് തുറന്ന ദിവസം കോളേജിലെത്തി.
ദാ അവിടെ അതിലും വല്യ തമാശ ഒരു ഫ്രണ്ട് പറഞ്ഞൂ ടാ ഇങ്ങോട്ട് നോക്കിക്കെ.. ദാ ഇരിക്കുന്നു നിന്റെ ഫ്യൂസ് എന്ന്...


ശ്ശൊ...ആ പേര് അവന്മാര്‍ മറന്നതായിരുന്നു..
തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
ദാ ഇരിക്കുന്നു നമ്മുടെ കഥാനായികാ മാന്മിഴികള്‍ക്ക് അലങ്കാരമായ അവളുടെ സൌന്ദര്യം അപ്പോഴേയ്ക്കും ഞാന്‍ കണ്ടൂ.


ഒരു പാല്‍ പുഞ്ചിരി അവളും എനിക്ക് സമ്മാനിച്ചൂ..
എന്നിട്ടൊരു ആക്കിയ ചോദ്യവും.
ഇനി വല്ല ഫ്യൂസും കെട്ടാന്‍ പോകുന്നോന്ന്..
അങ്ങനെ കോളേജ് മൊത്തം പാട്ടായ്, ഞാന്‍ ഫ്യൂസും അവള്‍ വയറും..
പിന്നെ സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങി..

[ഫ്യൂസ് പൊട്ടി ഒരിത്തിരി വയറെതരുമൊ ഇതൊന്നു കെട്ടാന്‍ എന്നായ്.]

അങ്ങനെയങ്ങനെ കൂട്ടുകാര്‍ക്ക് പകരം എന്റെ ഇടവേളകള്‍ പങ്കിടാന്‍ അവള്‍ എത്തുകയായിരുന്നു.. ഒരിക്കല്‍ ഞാനവളോട് പറഞ്ഞൂ നമുകീ ഫ്യൂസ് ഒന്നു മുറുക്കിക്കെട്ടിയാല്‍ എന്താന്ന്...
അന്നവള്‍ പറഞ്ഞൂ... പക്ഷെ അതിനിങ്ങനെ ഒറ്റയ്ക്ക് വന്നാല്‍ പറ്റില്ലാ..
കുറച്ച് വയറും ഒരു ലൈന്മാനും വേണമെന്ന് സത്യം പറയാല്ലൊ..
അതു ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ലാ.. കളിക്കളങ്ങളും കള്ളത്തരങ്ങളും നിറഞ്ഞാസ്വദിച്ച് കൌമാരത്തില്‍ ഇങ്ങനെയും പറ്റും അല്ലെ..? ഓടുവില്‍പ്രണയവും ,മോഹങ്ങളും, തന്ന കൌമാരത്തിന്റെ അന്ത്യയാമത്തില്‍ ജീവിതത്തിനോടും ബന്ധങ്ങളോടും ഉള്ള പ്രതിബന്ധതയുമായി കടല്‍ കടന്നു...
ഇപ്പോള്‍ നിങ്ങളില്‍ ചിലരെപോലെ ഒരു പ്രവാസി


ഏതായാലും ഞാന്‍ അടുത്തമാസം നാട്ടില്‍ പോകുകയാണ്..അവള്‍ അന്നങ്ങനെ പറഞ്ഞത് ചിലപ്പോള്‍ എന്റെ കാര്‍ന്നവന്മാരെ കൂട്ടിക്കൊണ്ടുവരാനായിരിക്കും ഏതായാലും അന്ന് ഞാനായിട്ട് പൊട്ടിച്ച ഫ്യൂസ് ഒന്ന് മുറുക്കെ കെട്ടാന്‍ തന്നെ തീരുമാനിച്ചൂ...


അന്ന് കെട്ടിയ ഫ്യൂസിന്റെ വെളിച്ചം ഇന്നവള്‍ക്ക് ഉണ്ടാകുമൊ..?


എന്റെ ഒരു സുഹൃത്തിനായ് ഈ സമര്‍പ്പണം.!!
അവന്റെ ഫ്യൂസ് ഇതോടുകൂടിപോകുമൊ..?
അതൊ അവന്‍ ഫ്യൂസ് കെട്ടുമൊ..?
ഏതായാലും കാത്തിരുന്നു കാണാം.!!
തുളസിക്കതിരിന്റെ നൈര്‍മല്യതയുള്ള എന്റെ സുഹൃത്തിന്.!!
എല്ലാവിദ ഭാവുകങ്ങളും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ
.

Sunday, May 13, 2007

വര്‍ഷങ്ങള്‍ പോയതറിയാതെ...!!

എന്റെ പ്രിയ പപ്പിക്കുട്ടിക്ക്...അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു...പ്രതീക്ഷിക്കത്തതില്‍ കുടുതല്‍ ജനക്കുട്ടം അന്ന് ആലപ്പുഴകടലൊരത്ത് കാണാമായിരുന്നു...അങ്ങകലെ ആരയൊ കാത്തിരിക്കുന്നപൊലെ ഒരാളെ പെട്ടന്ന് ഞാന്‍കണ്ടുമുട്ടി ഞാന്‍ ആ ദിഃഖിലേയ്ക്ക് പൊയി....തികച്ചും അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടല്‍ ..ഞാന്‍ ശെരിക്കും തകര്‍ന്നു പൊയി


എന്തിനെന്നറിയണ്ടെ....“മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്തിനെന്നറിയാതെ എന്നെഒന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ എന്റെ വാക്കുകള്‍ഒന്ന് കേള്‍ക്കാന്‍ കൂട്ടാക്കാതെ എന്നെ തികച്ചും വേദനിപ്പിച്ഛിട്ട് എങ്ങോ മറഞ്ഞുപോയ എന്റെ പ്രിയപ്പെട്ടകുട്ടുകാരി“അപ്പൊഴെക്കും അവളുടെ കുഞ്ഞ് അവളുടെ അരികിലെയ്ക്ക് എത്തി..എന്ത് ഭംങ്ങിയാണ് ആ കുഞ്ഞിനെ കാണാന്‍.ഇന്നവള്‍ അമ്മയാണ് ഭാര്യയാണ് ഒരു ഉത്തമ കുടുംബിനിയാണ്..!!ഇന്ന് അവള്‍ക്ക് ഞാന്‍ ആരുമല്ല,ഒരിക്കല്‍ അവള്‍ എന്റെ പ്രിയപ്പെട്ട കുട്ടുകാരിയായിരുന്നു..!!വ്യക്തിബന്ധങ്ങളെക്കാള്‍ മനസുകള്‍ കൊണ്ട് ഒരുപാട് എന്നെ മനസിലാക്കുകയും ഞാന്‍ മനസിലാക്കുകയുംചെയ്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാരി..എന്താ ഞാന്‍ ഇപ്പൊള്‍ അവളെകുറിച്ച് പറയുകാ...?സുഹൃ ത്ത് എന്നവാക്കിന്റെ വില എന്നെ പടുപ്പിച്ചുതന്ന അവള്‍..!! അവളുടെ മനസിന്റെ നൈര്‍മ്മല്യതയെകുറിച്ച്പറയാന്‍‍ എനിക്ക് വാക്കുകളില്ല...!!

പക്ഷെ വിധി ആ കൂട്ടുകാരുടെ മനസ്സിന്റെ നൈയിര്‍മ്മല്യത മനസ്സിലാക്കാതെ പൊയി..ഒരിക്കല്‍ എന്നെ വിളിച്ച് എന്തൊക്കെയൊ പറഞ്ഞൂ ഒരു യക്ഷിയെപ്പൊലെ അവള്‍ അലറി എന്റെ നേര്‍ക്ക് സംസാരിച്ചൂ!!ഞാന്‍ ശെരിക്കും തകര്‍ന്നു പോയ നിമിഷങ്ങള്‍‍..!!ഒരൊറ്റ ദിവസം കൊണ്ട് എല്ലാം തകര്‍ന്നു..ആ സൌഹൃദം എന്നെ വല്ലാതെ വേദനിപ്പിച്ചൂ.ആ തകര്‍ച്ചയുടെ കാരണം ഇന്നും എനിക്കറിയില്ല..എന്തിനാണ് അവള്‍ അന്നങ്ങനെ സംസാരിച്ഛത്...? മനസുകൊണ്ടൊ ഒരു നോട്ടം കൊണ്ടൊ പോലുംഞാന്‍ അവളൊട് അപമര്യാദ കാണിച്ചിട്ടില്ല..
എന്നിട്ടും എന്തെ അവള്‍ എന്നെ മനസിലാക്കാതെ പൊയത്..?ആരൊ പറഞ്ഞുകേട്ട വാക്കുകള്‍ അന്നവള്‍ എന്റെ നേര്‍ക്കുള്ള ആയുധമാക്കിയത് പൊലെ എനിക്ക് തൊന്നി..എന്റെ വൃന്ദാവനം..!!ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ് എന്റെ സൌഹൃദത്തിന്റെ ആഴം നീ മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ എനിക്കും നീനക്കുമിടയില്‍ ഇപ്പോള്‍ അനന്തമായ അകലം ഉണ്ടായ് പോയല്ലൊ.വിശ്വാസം അവിശ്വാസമാകുന്നു ആത്മാവിനും മറ്റൊരാള്‍ക്കുമിടയില്‍ഇടാന്‍ മറന്നു പോയ ഒരിഴ.!!ഈ ഭുഗൊളത്തിലെ എതെങ്കിലും ഒരു കോണില്‍ നിന്റെ ഗന്ധം എനിക്കറിയുവാന്‍ പറ്റുമൊ...??
ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു.നിന്റെ സൌഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണു...!!

എന്നെങ്കിലുമൊരിക്കല്‍ ഇത് നീ കാണാനിടയായാല്‍ എന്നെ മനസ്സിലാക്കുക..!!ഒരുതെറ്റും ഞാന്‍ ചെയ്തിട്ടില്ല എനിക്കതിനു കഴിയില്ല അതും നിന്നോട്..സസ്നെഹം..പ്രിയ കൂട്ടുകാരന്‍..!!“ഒരു തുള്ളിജലകണത്തില്‍ നേര്‍ത്തവെയിലെന്റെ ചൂടേറ്റ പോലെ.”ഈ ജീവിതമാകുന്ന മരത്തണലില്‍ ഒരിക്കല്‍ക്കൂടി എന്റെ ഓറ്‍മകളില്‍നീവന്നിരുന്നെങ്കില് ഒരു വേനല്‍ മുഴുവന്‍ അടരുന്ന പൂക്കളാല്‍ നിന്നെ ഞാ‍ന് മുടിയെനെ..!!